Connect with us

Kerala

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലുടെ പറന്നത് ഡ്രോണ്‍ അല്ല; വിമാനം

നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്നാണ് പോലീസ്

Published

|

Last Updated

തൃശൂര്‍  | വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിന് മുകളിലൂടെ പറന്നത് ഡ്രോണ്‍ അല്ലെന്നും വിമാനമാണെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് വളരെ താഴ്ന്നു പറന്ന വിമാനമാണിതെന്നാണ് പോലീസ് വ്യക്തമാക്കിയത്. അതേ സമയം ഇക്കാര്യത്തില്‍ കുൂടുതല്‍ അന്വേഷണമുണ്ടാകും. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണം നടന ്‌നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1 മണിയോടെയാണ് വിയ്യൂര്‍ ജയിലിനു മുകളില്‍ വലിയ ഡ്രോണ്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള വസ്തു കണ്ടത്. വീണ്ടും പുലര്‍ച്ചെ 3 ന് ശേഷവും ഇത് കണ്ടതോടെ വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷിച്ചിരുന്നു.വിയ്യൂര്‍ ജയിലിനു മുകളിലൂടെയും പിന്നീട് തൃശൂര്‍ നഗര പ്രദേശത്തും ഇത് താഴ്ന്നു പറന്നിരുന്നു. തലേദിവസം രാത്രിയിലും വിമാനം സമാനപാതയിലൂടെ പോയിരുന്നതായി പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും കൂടുതല്‍ അന്വേഷണം തുടരുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ ആര്‍ ദേശ്മുഖ് പറഞ്ഞു.

Content Highlights: Preliminary police investigation confirmed that the object seen flying over Viyyur Central Jail was an aircraft heading to Nedumbassery airport, not a drone. Jail officials had raised an alarm after spotting a large drone-like object flying low twice during the early hours of Friday. City Police Commissioner Nakul R Deshmukh stated that a detailed probe into the incident is ongoing.

 

Latest