Connect with us

kseb chairman& trade union

കെ എസ് ഇ ബി സമരം; തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച

സമരം അടിയന്തരമായി തീര്‍ക്കാന്‍ വകുപ്പ് മന്ത്രിയുടെ ശ്രമം

Published

|

Last Updated

തിരുവനന്തപുരം | കെ സ് ഇ ബി ചെയര്‍മാന്റെ നടപടികളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന ഇടത് തൊഴിലാളി യൂണിയനുമായി തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച. വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പ്രശ്‌ന പരിഹാരത്തിന് ശ്രമം. സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും സി പി എം നേതാക്കളും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. സ്ഥലംമാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നിലപാട്.

സമരത്തിനെതിരെ ചെയര്‍മാന്‍ നടത്തിയ പ്രതികരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. സമരം നീണ്ടുപോയാല്‍ കൂടുതല്‍ ആരോപണങ്ങള്‍ സി പി എം, സി ഐ ടി യു നേതാക്കളില്‍ നിന്നും മന്ത്രിക്കെതിരെ ഉയര്‍ന്നേക്കും. അതിനിടെ സമരം ശക്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളും സംയുക്ത സമര സമിതിയും നാളെ യോഗം ചേരും.

അതിനിടെ സി ഐ ടി യു സമരങ്ങളെല്ലാം ഘടകക്ഷികള്‍ ഭരിക്കുന്ന വകുപ്പിനെതിരെയാണന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഘടകക്ഷികള്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest