Connect with us

Kerala

കെ എസ് ഇ ബി ചെയര്‍മാന്‍ സുരക്ഷ ഒഴിവാക്കി

മുന്‍ ചെയര്‍മാന്‍ ഉപയോഗിച്ചിരുന്ന ഥാര്‍ ജീപ്പും ബീക്കണ്‍ ലൈറ്റും രാജന്‍ ഖോബ്രഗഡെ ഒഴിവാക്കി

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ഇ ബി ചെയര്‍മാന്റെ ആവശ്യത്തെ തുടര്‍ന്ന് സുരക്ഷ ഒഴിവാക്കി. ഓഫീസിന് മുന്നില്‍ സുരക്ഷയിലുണ്ടായിരുന്ന രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. നാളെ മുതല്‍ തന്റെ ഓഫീസിന് മുന്നില്‍ സുരക്ഷ വേണ്ടെന്ന് ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെ എസ് ഐ എസ് എഫ് കമാന്‍ഡര്‍ക്ക് കത്ത് നല്‍കി.

മുന്‍ ചെയര്‍മാന്‍ ഉപയോഗിച്ചിരുന്ന ഥാര്‍ ജീപ്പും ബീക്കണ്‍ ലൈറ്റും രാജന്‍ ഖോബ്രഗഡെ ഒഴിവാക്കി. രണ്ട് ഇന്നോവ വാങ്ങുന്നതും, വാക്കി ടാക്കിയും ഉപേക്ഷിച്ചു. ബി അശോക് ചെയര്‍മാനായിരുന്നപ്പോള്‍ എസ് ഐ എസ് എഫിനെതിരെ ഇടത് യൂണിയനുകള്‍ സമരം ചെയ്തിരുന്നു.

 

Latest