Connect with us

Kerala

വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളം കയറിയത് കാണാന്‍ വന്നപ്പോള്‍ കാല്‍വഴുതി വയലിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയല്‍ കൊണാറമ്പ് സ്വദേശി സുഹൈല്‍ ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് യുവാവ് വീണത്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളം കയറിയത് കാണാന്‍ വന്നപ്പോള്‍ കാല്‍വഴുതി വയലിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു.

ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് സുഹൈലിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയോടെയാണ് മരിച്ചത്.

Content Highlights:
A youth named Suhail from Peruvayal, Kozhikode, died after accidentally slipping into a waterlogged field. He fell while watching floodwaters with friends and was rushed to the hospital. Despite receiving medical treatment, his condition deteriorated, leading to his death on Tuesday morning.

Latest