Connect with us

obit

കോഴിക്കോട് കുറ്റ്യാടി സ്വദേശി മക്കയില്‍ കുഴഞ്ഞ് വീണ് മരിച്ചു

കുറ്റ്യാടി നരിക്കൂട്ടുംചാല്‍ കരിങ്ങാം വീട്ടില്‍ മൊയ്തു -ആസിയ ദമ്പതികളുടെ മകന്‍ അജ്മല്‍ (30) ആണ് ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്

Published

|

Last Updated

മക്ക | കോഴിക്കോട് കുറ്റ്യാടി സ്വദേശി മക്കയില്‍ കുഴഞ്ഞ് വീണ് മരിച്ചു. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ കരിങ്ങാം വീട്ടില്‍ മൊയ്തു -ആസിയ ദമ്പതികളുടെ മകന്‍ അജ്മല്‍ (30) ആണ് ജോലിസ്ഥലത്ത് വെച്ച് കുഴഞ്ഞ് വീണ് മരിച്ചത്. നവാരിയയില്‍ കഫ്തീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു.

മക്കയിലെ ഹിറാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഖബറടക്കം മക്കയില്‍ നടക്കും. ഭാര്യയും മൂന്ന് മക്കളുമുണ്ട്.