Kerala
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍; സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ആര്‍ എസ് പി
സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്നും യു ഡി എഫിന് 20 സീറ്റും ജയിക്കാനാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍.
കൊല്ലം | കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ഥി. ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്നും യു ഡി എഫിന് 20 സീറ്റും ജയിക്കാനാകുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
ജനാധിപത്യത്തെ ബഹുമാനിക്കാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി. തങ്ങള്‍ക്കെതിരായ അന്വേഷണത്തെ അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് മുഖ്യമന്ത്രിയും കുടുംബവും ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും ആര്‍ എസ് പി നേതാവ് പറഞ്ഞു.







