Connect with us

National

തോല്‍വിയിലും താരമായി കോലി

ആറ് അര്‍ദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്

Published

|

Last Updated

അഹമ്മദാബാദ്  | ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍വി രുചിച്ചുവെങ്കിലും താരമായി ഇന്ത്യന്‍ താരം വിരാട് കോലി. 11 മത്സരങ്ങളില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ് അടിച്ചുകൂട്ടിയാണ് കോലി ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ആറ് അര്‍ദ്ധസെഞ്ചുറികളും 3 സെഞ്ചുറികളുമാണ് താരം ഈ ലോകകപ്പില്‍ സ്വന്തമാക്കിയത്. 90 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ കോലി 63 പന്തില്‍ 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിത്താണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ അനായാസം വിജയം സ്വന്തമാക്കി

Latest