Connect with us

From the print

നോളജ് സിറ്റിക്ക് അന്താരാഷ്ട്ര പുരസ്‌കാരം

നോളജ് സിറ്റിയുടെ പരിസരത്തുള്ള മലയോര ഗ്രാമീണ മേഖലയെ വിഭവ വീണ്ടെടുപ്പുകളുടെ കാര്യത്തിൽ സ്വയംപര്യാപ്തരാക്കി സ്മാർട്ട് വില്ലേജുകളാക്കാനുള്ള ശ്രമത്തിനാണ് അവാർഡ്

Published

|

Last Updated

ചിക്കാഗോ | ഗ്രാമീണ മേഖലയിലെ സുസ്ഥിര വികസന പദ്ധതികൾക്കുള്ള അന്താരാഷ്ട്ര അവാർഡ് മർകസ് നോളജ് സിറ്റിക്ക്. അമേരിക്കയിലെ യൂനിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സിൽ വേൾഡ് വാട്ടർ മാനേജ്‌മെന്റ്(ഡബ്ല്യു ഡബ്ല്യു എം ഐ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് ഗ്ലോബൽ എക്‌സലൻസ് അവാർഡ് സ്വീകരിച്ചു. ഗ്രേറ്റർ ചിക്കാഗോയുടെ മെട്രോപോളിറ്റൻ വാട്ടർ റിക്ലമേഷൻ ജില്ലാ കമ്മീഷണർ ഷാരോൺ വാളെർ ആണ് അവാർഡ് സമ്മാനിച്ചത്.

നോളജ് സിറ്റിയുടെ പരിസരത്തുള്ള മലയോര ഗ്രാമീണ മേഖലയെ വിഭവ വീണ്ടെടുപ്പുകളുടെ കാര്യത്തിൽ സ്വയംപര്യാപ്തരാക്കി സ്മാർട്ട് വില്ലേജുകളാക്കാനുള്ള ശ്രമത്തിനാണ് അവാർഡ്.

Latest