Pathanamthitta
കെ എം ബഷീര്‍ അനുസ്മരണവും പ്രാര്‍ഥനാ സംഗമവും സംഘടിപ്പിച്ചു
കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിന്റെ നാലാമത് അനുസ്മരണവും പ്രാര്‍ഥനാ സംഗമവും പത്തനംതിട്ടയില്‍ സംഘടിപ്പിച്ചു. സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു.
അനസ് പൂവാലം പറമ്പില്‍, സുധീര്‍ വഴിമുക്ക് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ബാഫഖ്റുദ്ദീന്‍ ബുഖാരി, എ എം ഇസ്മായില്‍, എ പി മുഹമ്മദ് അഷ്ഹര്‍, ഷാജഹാന്‍, അബ്ദുല്‍ സലാം സഖാഫി, റിജിന്‍ ഷാ കോന്നി പ്രസംഗിച്ചു. മദ്യലഹരിയില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചു ദുരൂഹ സാഹചര്യത്തിലാണ് കെ എം ബഷീര്‍ മരണപ്പെട്ടത്.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.