Connect with us

Kerala

മാതാവിനെ പരിപാലിക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി

ജീവനാംശം നൽകണമെന്ന കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത മകൻ്റെ ഹരജി തള്ളി

Published

|

Last Updated

കൊച്ചി | മാതാവിൻ്റെ കാര്യങ്ങൾ നോക്കാത്ത മകൻ മനുഷ്യനല്ലെന്ന് ഹൈക്കോടതി. 100 വയസ്സായ മാതാവിന് മാസം 2,000 രൂപ വീതം ജീവനാംശം നൽകണമെന്ന കൊല്ലം കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മകൻ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ് കൊല്ലം കുടുംബ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

92 വയസ്സായ മാതാവിന് മാസം 2,000 രൂപ നൽകണമെന്നതായിരുന്നു കുടുംബ കോടതി വിധി. ഇപ്പോൾ മാതാവിന് 100 വയസ്സായി. കോടതി ഉത്തരവ് പാലിക്കാത്ത മകനെതിരെ ജപ്തി നടപടികൾ തുടങ്ങിയപ്പോഴാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്. അമ്മയുടെ പിന്നിൽ, ഗൂഢ താല്പര്യത്തോടെ മറ്റൊരു സഹോദരനാണെന്നും അതിനാൽ കുടുംബ കോടതി വിധി റദ്ദാക്കണമെന്നതുമായിരുന്നു ആവശ്യം.

വയസ്സായ മാതാവിന് 2000 രൂപ നൽകണമെന്നത് പോലും ഭാരമായി കരുതുന്ന ഒരു മകൻ, അത്തരമൊരു സമൂഹത്തിൽ അംഗമായതിൽ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്ന് കോടതി വിമർശിച്ചു. മറ്റ് മക്കൾ ഉള്ളതിനാൽ താൻ ജീവനാംശം നൽകേണ്ടതില്ലെന്ന വാദവും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ തള്ളി.