Connect with us

governor& govt conflicut

കണ്ണൂര്‍ വി സി പുനര്‍നിയമനം രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ആവശ്യപ്പെട്ടു: ഗവര്‍ണര്‍

ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് സുരക്ഷ ഒരുക്കിയ പോലീസിനെ തടഞ്ഞത് കെ കെ രാഗേഷ്

Published

|

Last Updated

തിരുവനന്തപുരം കണ്ണൂര്‍ വി സി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നും ഇതിനായി രാജ്ഭവനില്‍ നേരിട്ടെത്തി ആവശ്യപ്പെട്ടെന്നും ഗവര്‍ണര്‍  ആരിഫ്വാ മുഹമ്ര്‍മദ്ത്താ ഖാന്‍.  തന്‍റെ നാട്ടുകാരനാണ് വി സിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നല്‍കിയ മൂന്ന് കത്തും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ആദ്യകത്ത് 2021 ഡിസംബര്‍ എട്ടിനാണ് മുഖ്യമന്ത്രി നല്‍കിയത്. കണ്ണൂര്‍ വി സി നിയമനത്തില്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിനായിരുന്നു കത്ത്. എന്നാല്‍ വെയിറ്റേജ് നല്‍കാമെന്ന് താന്‍ മറുപടി നല്‍കി. എന്നാല്‍ തന്റെ മേല്‍ സമ്മര്‍ദം തുടര്‍ന്നതോടെ ചാന്‍സലര്‍ സ്ഥാനം ഒഴിയുമെന്ന് താന്‍ അറിയിച്ചു. പിന്നാലെ ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് ഡിസംബര്‍ 16ന് രണ്ടാം കത്ത് തന്നു. സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 13ന് മുഖ്യമന്ത്രി മൂന്നാമത്തെ കത്തും അയച്ചു. ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തി സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പും നല്‍കി. നേരത്തെ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചതിനാലാണ് സര്‍വകലാശാല ബില്ലിനെ എതിര്‍ക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയുന്നതില്‍ നിന്ന് പോലീസിനെ പിന്തിരിപ്പിച്ചത് ഇന്നത്തെ മഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിനെതിരെയാണ് ഗവര്‍ണര്‍ ആരോപണം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ഒഴിവാക്കിയത്. വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് രാഗേഷ് പോലീസിനെ തടഞ്ഞത്. ഇതിനുള്ള പ്രത്യൂപകാരമാണോ മുഖ്യമന്ത്രിയുടെ പൈവറ്റ് സെക്രട്ടറി സ്ഥാനമെന്നും ഗവര്‍ണര്‍ ചോദിച്ചു.

തനിക്കെതിരായ പ്രതിഷേധം പെട്ടന്നുണ്ടായ സംഭവമല്ല. പെട്ടുന്നുള്ള പ്രതിഷേധമാണെങ്കില്‍ എങ്ങനെ പ്ലക്കാര്‍ഡുകള്‍ വന്നു. കേരളത്തിന് പുറത്ത് നിന്നുള്ളവരാണ് പ്രതിഷേധിച്ചത.് ഇതിന് പിന്നില്‍ ഗൂഢാലോനയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന് ഇതില്‍ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ വാക്കേറ്റമുണ്ടായപ്പോള്‍ ഇവരെ പിന്തിരിപ്പിക്കുന്ന രാഗേഷിന്റെ വീഡിയോ ഇതിനായി തെളിവെന്ന നിലയില്‍ ഗവര്‍ണര്‍ കാണിച്ചു. നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ തന്നെയാണ് ഗവര്‍ണര്‍ കാണിച്ചത്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് രാജ്ഭവനല്ലെന്നും പി ആര്‍ ഡിയും ചാനലുകളും പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണറെ തടയുന്നത് കുറ്റകരമാണ്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് പരാതിയില്ലെങ്കിലും നേരിട്ട് കേസെടുക്കാവുന്ന കുറ്റമാണ്. ഐ പി സി 124-ാം വകുപ്പ് പ്രാകരം ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റം.
പരിപാടിയില്‍ പ്രസംഗിക്കാന്‍ തനിക്ക് കാത്ത് നില്‍ക്കേണ്ടിവന്നു. ഇര്‍ഫാന്‍ ബഹീബ് 45 മിനുട്ടാണ് സംസാരിച്ചത്. നിങ്ങള്‍ എന്തിനാണ് മഹാത്മാ ഗാന്ധിയേയും മൗലാനാ ആസാദിനേയും ഉദ്ധരിക്കുന്നതെന്ന് ഇര്‍ഫാന്‍ ഹബാബ് തന്നോട് ചോദിച്ചു. ഗോഡ്‌സയെ ഉദ്ധരിക്കാന്‍ തന്നോട് ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഒരു എം എല്‍ എ രാജ്യത്തിന്റെ അഖണ്ഡതെ ചോദ്യം ചെയ്യുന്നുവെന്ന് കെ ടി ജലീലിന്റെ പേര് പറയാതെ ഗവര്‍ണര്‍ ആരോപിച്ചു. സി പി എമ്മിനെക്കുറിച്ച് പുറയുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥനാകുന്നു.

 

Latest