Kerala
കെ ജെ ഷൈനിന്റെ പരാതി; കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്ഡ്
എറണാകുളം സൈബര്‍ പോലീസാണ് റെയ്ഡ് നടത്തിയത്.

തിരുവനന്തപുരം | സി പി എം നേതാവ് കെ ജെ ഷൈനിനെതിരെ അധിക്ഷേപ പ്രചാരണം നടത്തിയെന്ന പരാതിയില്‍ യുട്യൂബര്‍ കെ എം ഷാജഹാന്റെ വീട്ടില്‍ വീണ്ടും പോലീസ് റെയ്ഡ്. എറണാകുളം സൈബര്‍ പോലീസാണ് റെയ്ഡ് നടത്തിയത്.
കേസില്‍ ഷാജഹാനെ തിരുവനന്തപുരം ആക്കുളത്തെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ഷാജഹാനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും വിവാദ വീഡിയോ സൂക്ഷിച്ച മെമ്മറി കാര്‍ഡ് പിടിച്ചെടുക്കുകയും ചെയ്തു.
---- facebook comment plugin here -----