kings cup 2023
കിംഗ്‌സ് കപ്പ്: ഇറാഖിന് വിജയം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യക്ക് കാലിടറി
പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറാഖിന്റെ ജയം.

ചിയാംഗ് മയ് | 49ാം കിംഗ്‌സ് കപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ഇറാഖ്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സമനില പാലിച്ചതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതോടെ ഇറാഖ് ഫൈനലിലെത്തി. സ്‌കോര്‍: ഇന്ത്യ 2 (4)- ഇറാഖ് (5) 2.
ആദ്യ പെനാല്‍റ്റി കിക്കെടുത്ത ബ്രാന്‍ഡന്റെ ഷോട്ട് പാഴാകുകയായിരുന്നു. സന്ദേശ് ജിങ്കാന്റെ രണ്ട് പെനാല്‍റ്റികളിലാണ് ഇറാഖ് ഗോളുകള്‍ നേടിയത്. ഇറാഖ് താരത്തിന്റെ ഒരു സെല്‍ഫ് ഗോൾ ഇന്ത്യക്ക് അനുഗ്രഹമാകുകയും ചെയ്തു.
17ാം മിനുട്ടില്‍ മഹേഷ് ആണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 28ാം മിനുട്ടില്‍ അലി കരീമിലൂടെ ഇറാഖ് സമനില നേടി. 51ാം മിനുട്ടിലെ ഇറാഖ് താരം ഹസന്റെ സെല്‍ഫ് ഗോളില്‍ ഇന്ത്യ മുന്നിലെത്തിയെങ്കിലും 79ാം മിനുട്ടിലെ പെനാല്‍റ്റയില്‍ ഇറാഖിന് വേണ്ടി ഗദ്ബാന്‍ സമനില ഗോള്‍ നേടി.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. തായ്‌ലാന്‍ഡ്, ലെബനോന്‍ എന്നീ ടീമുകളാണ് ഇന്ത്യക്കും ഇറാഖിനും പുറമെ കിംഗ്‌സ് കപ്പില്‍ മത്സരിക്കുന്നത്.