Connect with us

kings cup 2023

കിംഗ്‌സ് കപ്പ്: ഇന്ത്യക്ക് വീണ്ടും നിരാശ; ലെബനോനിനോട് പരാജയം

രണ്ടാം പകുതിയില്‍ ലെബനോന്‍ ഗോളടിക്കുകയായിരുന്നു.

Published

|

Last Updated

ചിയാംഗ് മയ് | തായ്‌ലാന്‍ഡ് വേദിയായ കിംഗ്‌സ് കപ്പില്‍ ഇന്ത്യക്ക് സമ്പൂര്‍ണ നിരാശ. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ലെബനോനിനോട് പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെബനോന്റെ ജയം.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ലെബനോന്‍ ഗോളടിക്കുകയായിരുന്നു. 77ാം മിനുട്ടില്‍ ഉഗ്രനൊരു ബൈസിക്കിള്‍ കിക്കിലൂടെ എല്‍ സീന്‍ ആണ് ലെബനോന് വേണ്ടി ഗോള്‍ നേടിയത്. പോസ്റ്റിന് നാല് യാര്‍ഡ് അകലെ നിന്നായിരുന്നു ആ ഷോട്ട്.

അല്‍ ഹാജിന്റെ കോര്‍ണര്‍ ഗോളി ഗുര്‍പ്രീത് തട്ടിമാറ്റിയെങ്കിലും ഉയര്‍ന്നുചാടിയ ബോള്‍ ബൈസിക്കിള്‍ കിക്കിലൂടെ അല്‍ സെയ്ന്‍ ഗോളാക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഓഫ് സൈഡിനായി അപ്പീല്‍ ചെയ്‌തെങ്കിലും റഫറി നിരസിച്ചു. സെമി ഫൈനലില്‍ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടിരുന്നത്. ഇറാഖും തായ്ലാൻഡുമാണ് ഫൈനലിൽ ഏറ്റുമുട്ടുക.

---- facebook comment plugin here -----

Latest