Connect with us

Kerala

കിളികൊല്ലൂര്‍ പോലീസ് മര്‍ദനം; നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

സി ഐ. വിനോദ്, എസ് ഐ. അനീഷ്, എ എസ് ഐ. പ്രകാശ് ചന്ദ്രന്‍, സി പി ഒ. മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി.

Published

|

Last Updated

കൊല്ലം | കൊല്ലം കിളികൊല്ലൂര്‍ പേലീസ് മര്‍ദന കേസില്‍ നാല് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സി ഐ. വിനോദ്, എസ് ഐ. അനീഷ്, എ എസ് ഐ. പ്രകാശ് ചന്ദ്രന്‍, സി പി ഒ. മണികണ്ഠന്‍ പിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി. ദക്ഷിണ മേഖലാ ഐ ജി. പി പ്രകാശാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രൂര മര്‍ദനം നടന്നതായുള്ള കമ്മീഷണറുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

മര്‍ദന സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സ്റ്റേഷനു മുമ്പില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് പ്രവര്‍ത്തകര്‍.

 

---- facebook comment plugin here -----

Latest