Connect with us

Kerala

കിളികൊല്ലൂര്‍ മര്‍ദനം: സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്, ആദ്യം അടിച്ചത് പോലീസ് തന്നെ

ആദ്യം റൈറ്റര്‍ പ്രകാശ് ചന്ദ്രന്‍ സൈനികനെ അടിക്കുകയായിരുന്നു.ഇതോടെ, പരാതിക്കാരന്‍ ആക്രമിച്ചപ്പോള്‍ എ എസ് ഐ മര്‍ദിച്ചെന്ന പോലീസ് വാദം പൊളിഞ്ഞു.

Published

|

Last Updated

കൊല്ലം | കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് മര്‍ദിച്ച കേസില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ആദ്യം റൈറ്റര്‍ പ്രകാശ് ചന്ദ്രന്‍ സൈനികനെ അടിക്കുകയായിരുന്നു. മുഖത്ത് അടിയേറ്റ സൈനികന്‍ തിരിച്ചടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അടിപിടിക്കിടെ ഇരുവരും നിലത്തുവീണു.

വിഷ്ണുവിന്റെ ഷര്‍ട്ട് എ എസ് ഐ പിടിച്ചുവലിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ, പരാതിക്കാരന്‍ ആക്രമിച്ചപ്പോള്‍ എ എസ് ഐ മര്‍ദിച്ചെന്ന പോലീസ് വാദം പൊളിഞ്ഞു.

 

---- facebook comment plugin here -----

Latest