Connect with us

National

നരേന്ദ്ര മോദിയെ തീവ്രവാദിയെന്ന് വിളിച്ച് ഖാര്‍ഗെ; പിന്നീട് തിരുത്തി

വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മോദി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് വിശദീകരണം.

Published

|

Last Updated

ചെന്നൈ | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തീവ്രവാദിയെന്ന് വിളിച്ച് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എന്നാല്‍, പിന്നീട് പ്രസ്താവന തിരുത്തിയ ഖാര്‍ഗെ, വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മോദി ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.

വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖാര്‍ഗെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കോണ്‍ഗ്രസ്സ് അധ്യക്ഷന്റെ പരാമര്‍ശങ്ങള്‍.

അധികാര ദുര്‍വിനിയോഗം നടന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടെ പോക്കറ്റിലാണ്. ബംഗാളിലും തമിഴ്‌നാട്ടിലും ജയിക്കില്ലെന്ന് മനസ്സിലാക്കിയ മോദി നുണ പ്രചരിപ്പിക്കുകയാണ്. ഇന്ത്യ സഖ്യത്തില്‍ വിള്ളലുണ്ടാക്കാന്‍ ഓരോ പാര്‍ട്ടിയുമായും പ്രത്യേക ചര്‍ച്ചക്ക് ശ്രമിച്ചു. ഇത്രയൊക്കെ സര്‍ക്കസ് നടത്തിയിട്ടും മോദി പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ പറഞ്ഞു. വനിതാ ക്ഷേമത്തെ കുറിച്ചുള്ള മോദിയുടെ പ്രസ്താവനകള്‍ വൈരുധ്യം നിറഞ്ഞതാണ്. മോദി വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം സ്ത്രീകളെ എങ്ങനെയാണ് കാണുന്നതെന്നും എ ഐ എ ഡി എം കെക്ക് എങ്ങനെ മോദിയുമായി ചേരാനാകുമെന്നും ഖാര്‍ഗെ ചോദിച്ചു.

 

---- facebook comment plugin here -----