Connect with us

Kerala

ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റം വരുത്തും: പി ജയരാജന്‍

Published

|

Last Updated

പത്തനംതിട്ട | ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ പറഞ്ഞു. ഖാദി വ്യവസായ മേഖലയില്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കിയുള്ള ആധുനികവത്ക്കരണവും തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങളും നടപ്പാക്കും. പത്തനംതിട്ടയില്‍ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ വസ്ത്ര ഡിസൈനുകള്‍ തയാറാക്കുന്നതിന് ശ്രദ്ധ നല്‍കുകയാണിപ്പോള്‍. ഖാദി മേഖലയെ വളര്‍ത്താന്‍ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കുന്നത് എല്ലാവരും പ്രോത്സാഹിപ്പിക്കണം. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ തുടങ്ങിയവരുടെ ഉന്നമനത്തിന് ഖാദി മേഖലയുമായി സഹകരിച്ച് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിന്റെത്. ഖാദി ഉത്പന്നങ്ങള്‍ക്ക് അര്‍ഹമായ പരിഗണന വിപണിയില്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും ജയരാജന്‍ പറഞ്ഞു.