houthi
ഹൂതി വിമതര്‍ ബന്ദികളാക്കിയ മലയാളികള്‍ മോചിതരായി
കഴിഞ്ഞ ജനുവരി മുതല്‍ ബന്ദികളായിരുന്നു ഇവര്‍.
സന്‍ആ/ ന്യൂഡല്‍ഹി | യെമനിലെ ഹൂതി വിമതര്‍ ബന്ദികളാക്കിയ മൂന്ന് മലയാളികള്‍ മോചിതരായി. കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശി ദിപാഷ് (37), ആലപ്പുഴ സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് ഹൂതികള്‍ വിട്ടയച്ചത്. കഴിഞ്ഞ ജനുവരി മുതല്‍ ബന്ദികളായിരുന്നു ഇവര്‍.
ഇവര്‍ ജോലി ചെയ്തിരുന്ന കപ്പല്‍ കഴിഞ്ഞ ജനുവരിയില്‍ ഹൂതി വിമതര്‍ ബന്ദികളാക്കുകയായിരുന്നു. യു എ ഇ കമ്പനിയുടെതായിരുന്നു കപ്പല്‍. ഇവരടക്കം മൊത്തം 11 ഇന്ത്യക്കാരാണ് കപ്പലില്‍ ജോലിക്കാരായിയുണ്ടായിരുന്നത്.







