Kasargod
കേരളയാത്ര; കാസര്‍കോട് ജില്ലാ യാത്രക്ക് ആവേശകരമായ സമാപനം
മൂന്നു ദിനങ്ങളിലായി ജില്ലയിലെ 9 സോണുകളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങള്‍ പ്രവര്‍ത്തകരില്‍ കേരള യാത്രയുടെ ആവേശം പകര്‍ന്നു
മഞ്ചേശ്വരം | ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന കേരള മുസ്ലിം ജമാഅത്ത് കേരളയാത്രയുടെ മുന്നോടിയായി കേരള ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യാത്രക്ക് മഞ്ചേശ്വരം മജീര്‍പള്ളയില്‍ ആവേശകരമായ സമാപനം.മൂന്നു ദിനങ്ങളിലായി ജില്ലയിലെ 9 സോണുകളില്‍ നടന്ന സ്വീകരണ സമ്മേളനങ്ങള്‍ പ്രവര്‍ത്തകരില്‍ കേരള യാത്രയുടെ ആവേശം പകര്‍ന്നു.
മൂന്നാം ദിവസത്തെ പരിപാടി കുമ്പള ശാന്തി പള്ളിയില്‍ നിന്നും സെന്റിനറി ഗാര്‍ഡിന്റെ അകമ്പടിയോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയോടെയാണ് ആരംഭിച്ച് കുമ്പളയില്‍ സമാപിച്ചു.
കുമ്പള ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തില്‍ സമസ്ത കുമ്പള സോണ്‍ പ്രസിഡന്റ് മജീദ് ഫൈസിയുടെ ആദ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജാഥ നായകന്‍ മുഹമ്മദ് അലി സഖാഫി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി,തുടങ്ങിയവര്‍ പ്രസംഗിച്ചു. സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹനീഫ് സഅദി സ്വാഗതം പറഞ്ഞു.
ബന്ദിയോട് നടന്ന ഉപ്പള സോണിന്റെ സ്വീകരണ സമ്മേളനം സമ്മേളനം മുട്ടമില്‍ നിന്ന് പ്രകടനത്തോടെ ആരംഭിച്ചു ബന്ദിയോടില്‍ സമാപിച്ചു. പൊതുസമ്മേളനം എംപി മുഹമ്മദിന്റെ ആദ്യക്ഷതയില്‍ സമസ്ത കര്‍ണാടക ജനറല്‍ സെക്രട്ടറി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്തു.പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, അബ്ദുറഹ്മാന്‍ അഹ്‌സനി മൂഹിമ്മത്ത്കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി പ്രസംഗിച്ചു. സമാപന സമ്മേളനം ബേക്കറി ജംഗ്ഷനില്‍ നിന്നും റാലി ആരംഭിച്ച് മജീര്‍ പള്ളയില്‍ സമാപിച്ചു.സമാപന സമ്മേളനം മൂസല്‍ മദനി തലക്കിയുടെ അധ്യ ക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി ഉദ്ഘാടനം ചെയ്തു.വഹാബ് സഖാഫി മമ്പാട്,ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍,പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി,സി എന്‍ ജാഫര്‍ സിദ്ധീഖ് സഖാഫി ബായാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഹാരിസ് ഹിമമി,അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍,റഈസ് മുഈനി,ബാദുഷ സുറൈജി, ജബ്ബാര്‍ സഖാഫി,അസീസ് സഖാഫി,റസാഖ് സഖാഫി കോട്ടക്കുന്ന്,യൂസുഫ് സഖാഫി കണിയാല,ഇര്‍ഷാദ് കളത്തൂര്‍,കരീം ദര്‍ബാര്‍കട്ടെ,ശിഹാബ് പാണത്തൂര്‍,ശകീര്‍ പെട്ടിക്കുണ്ട്,ഫാറൂഖ് കുബനൂര്‍,സാദിക്ക് ആവളം,തജുദീന്‍ മാസ്റ്റര്‍,മന്‍ഷാദ് അഹ്‌സനി,വിവിധ കേന്ദ്രങ്ങളില്‍ സംബന്ധിച്ചു


