Connect with us

From the print

കേരളയാത്ര സന്പൂർണ വിജയം; 125 കേന്ദ്രങ്ങളിൽ വിജയാരവം

യാത്ര മുന്നോട്ടുവെച്ച ആശയങ്ങളുടെയും വികസന ചർച്ചകളുടെയും തുടർ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

Published

|

Last Updated

കോഴിക്കോട് | സമസ്ത: സെന്റിനറി കർമ പദ്ധതികളുടെ ഭാഗമായി “മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്ര ആളിലും അർഥത്തിലും വൻ വിജയമായതായി കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി. യാത്ര മുന്നോട്ടുവെച്ച ആശയങ്ങളുടെയും വികസന ചർച്ചകളുടെയും തുടർ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ഇതിന്റെ ഭാഗമായി കേരളയാത്ര ഭരണകൂടങ്ങൾക്ക് സമർപ്പിച്ച വികസന രേഖയും അനുബന്ധ റിപോർട്ടുകളും പഠന വിധേയമാക്കി ഫെബ്രുവരിയിൽ കോഴിക്കോട്ട് വികസന സെമിനാർ സംഘടിപ്പിക്കും.
കേരളയാത്രയും പ്രമേയവും സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ചർച്ച ചെയ്തും തുടർ പ്രവർത്തനങ്ങളും നിലപാടുകളും വിളംബരം ചെയ്തും ഈ മാസം ആറ്, ഏഴ്, എട്ട് തീയതികളിൽ 125 സോൺ കേന്ദ്രങ്ങളിൽ കേരളയാത്രാ വിജയാരവം സംഘടിപ്പിക്കും. സോൺ എക്‌സിക്യുട്ടീവ് അംഗങ്ങൾ, സർക്കിൾ, യൂനിറ്റ് ഭാരവാഹികൾ പങ്കെടുക്കും. സംസ്ഥാന, ജില്ലാ സാരഥികൾ നേതൃത്വം നൽകും.
“മനുഷ്യർക്കൊപ്പം’ എന്ന പ്രമേയം എല്ലാ വിഭാഗം ജനങ്ങളും മാധ്യമങ്ങളും ഏറ്റെടുത്തതായും യാത്ര മുന്നോട്ടുവെച്ച പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായും യോഗം വിലയിരുത്തി. മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും യാത്രയുടെ ഭാഗമായി.
കുറ്റമറ്റ സംഘാടനം ആരാലും പ്രശംസിക്കപ്പെട്ടു. ഒരു ഇവന്റ്മാനേജ്‌മെന്റിനെയും ആശ്രയിക്കാതെ പ്രാസ്ഥാനിക നേതൃത്വവും പ്രവർത്തകരും മനുഷ്യ വിഭവങ്ങൾ പൂർണമായും വിനിയോഗിച്ച് കർമ ഗോദയിലിറങ്ങിയത് യാത്രയെ കൂടുതൽ ശ്രദ്ധേയമാക്കി. ഒന്നിനൊന്ന് മെച്ചപ്പെട്ട സ്വീകരണ സമ്മേളനങ്ങളാണ് ജില്ലകൾ തോറും നടന്നത്.

കേരളയാത്രയുടെ വിജയത്തിലൂടെ വലിയ ഉത്തരവാദിത്വമാണ് അർപ്പിതമായിരിക്കുന്നതെന്നും അത് നിറവേറ്റി സാമൂഹിക സേവന രംഗത്ത് കൂടുതൽ കരുത്തോടെയും ജാഗ്രതയോടും മുന്നേറണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ അഭ്യർഥിച്ചു.

ജനറൽ സെക്രട്ടറി സയ്യിദ് ഇബ്്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
വണ്ടൂർ അബ്ദുർറഹ്്മാൻ ഫൈസി, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്തഫ കോഡൂർ, മുഹമ്മദ് പറവൂർ റിപോർട്ടുകൾ അവതരിപ്പിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങൾ, അബൂ ഹനീഫൽ ഫൈസി, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി ചർച്ച നിയന്ത്രിച്ചു.
പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, വി എച്ച് അലി ദാരിമി, പ്രൊഫ. യു സി അബ്ദുൽ മജീദ്, സയ്യിദ് സി ടി ഹാശിം തങ്ങൾ, ജി അബൂബക്കർ, ഊരകം അബ്ദുർറഹ്്മാൻ സഖാഫി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ടി കെ അബ്ദുർറഹ്്മാൻ ബാഖവി, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ശറഫുദ്ദീൻ, ഹനീഫ് പാനൂർ, അശ്റഫ് ഹാജി അലങ്കാർ, അബ്ദുർറശീദ് മുസ്്ലിയാർ, ശൗകത്ത് ഹാജി കോങ്ങാട്, അഫ്‌സൽ കൊളാരി, സയ്യിദ് മുനീറുൽ അഹ്ദൽ, കെ ഒ അഹ്്മദ് കുട്ടി ബാഖവി, പി കെ ബശീർ ഹാജി, സുലൈമാൻ കരിവെള്ളൂർ സംബന്ധിച്ചു.

---- facebook comment plugin here -----

Latest