Connect with us

Malappuram

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ മീലാദ് സെമിനാർ ഞായറാഴ്ച

പ്രവാചകനും സ്നേഹ ബഹുസ്വര സമൂഹവും എന്ന വിഷയത്തിലാണ് സെമിനാർ.

Published

|

Last Updated

മലപ്പുറം | തിരുനബി (സ്വ) യുടെ സ്നേഹ ലോകമെന്ന സന്ദേശത്തിൽ കേള മുസ്ലിം ജമാഅത്ത് നടത്തിവരുന്ന മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച  വൈകിട്ട് 4 .15ന് കോട്ടക്കൽ വടക്കൻ കോൺഫറൻസ് ഹാളിൽ  മീലാദ് സെമിനാർ നടക്കും. ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമിയുടെ അധ്യക്ഷതയിൽ എഴുത്തുകാരൻ പി സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്യും.

പ്രവാചകനും സ്നേഹ ബഹുസ്വര സമൂഹവും എന്ന വിഷയത്തിലാണ് സെമിനാർ. അലവിക്കുട്ടി ഫൈസി എടക്കര മോഡറേറ്ററാകും. നോളജ് സിറ്റി വിറാസ് ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിക വിഭാഗം മേധാവി ഡോ.ഉമറുൽ ഫാറൂഖ് സിദ്ദീഖി, വടശ്ശേരി ഹസൻ മുസ്‌ലിയാർ വിഷയാവതരണം നടത്തും. ജില്ല ജന. സെക്രട്ടറി ഊരകം അബ്ദുർറഹ്മാൻ സഖാഫി, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, പി ഹസൈൻ കറുകത്താണി പ്രസംഗിക്കും.

മദീന ചാർട്ടറിലൂടെ ബഹുസ്വര സമൂഹത്തിൽ സ്നേഹത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായി മുസ്ലിം ജീവിതം സാധ്യമാക്കിയ പ്രവാചക ജീവിതത്തിൻ്റെ വിവിധ ഭാഗങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറിൽ തിരഞ്ഞെടുത്ത  പ്രതിനിധികളാണ് പങ്കെടുക്കുക.