Connect with us

Malappuram

കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികൾ

കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി (പ്രസിഡന്റ്.). ഊരകം അബ്ദുർറഹ്മാൻ സഖാഫി (ജനറൽ സെക്രട്ടറി). പി മുഹമ്മദ് ഹാജി മൂന്നിയൂർ (ഫിനാൻസ് സെക്രട്ടറി)

Published

|

Last Updated

മലപ്പുറം | കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കൂറ്റമ്പാറ അബ്ദുർറഹ്്മാൻ ദാരിമിയാണ് പ്രസിഡന്റ്. ഊരകം അബ്ദുർറഹ്്മാൻ സഖാഫി ജനറൽ സെക്രട്ടറിയായും പി മുഹമ്മദ് ഹാജി മൂന്നിയൂരിനെ ഫിനാൻസ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സയ്യിദ് കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, ഹസൻ മുസ്്ലിയാർ വടശ്ശേരി, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂർ, പി കെ എം സഖാഫി ഇരിങ്ങല്ലൂർ, കെ എം യൂസുഫ് ബാഖവി മാറഞ്ചേരി (വൈ. പ്രസി.), എ മുഹമ്മദ് പറവൂർ, പി കെ എം ബശീർ പടിക്കൽ, അലവിക്കുട്ടി ഫൈസി എടക്കര, കെ ടി ത്വാഹിർ സഖാഫി, എ അലിയാർ, കെ പി ജമാൽ കരുളായി, എ പി ബഷീർ (സെക്ര.).

മാറഞ്ചേരി ക്രസന്റ് ഇംഗ്ലീഷ് സ്‌കൂൾ ക്യാമ്പസിൽ നടന്ന പുനഃസംഘടനാ കൗൺസിൽ കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി കെ അബ്ദുർറഹ്്മാൻ ഫൈസി വണ്ടൂർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പുനഃസംഘടനക്ക് റിട്ടേണിംഗ് ഓഫീസർ കെ കെ അഹമ്മദ് കുട്ടി മുസ്്ലിയാർ കട്ടിപ്പാറയും സംസ്ഥാന നിരിക്ഷകൻ എൻ അലി അബ്ദുല്ലയും നേതൃത്വം നൽകി.

---- facebook comment plugin here -----

Latest