Business
TODAY'S GOLD RATE| സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റയടിക്ക് 1120 രൂപ ഉയര്‍ന്നു
ഒരു ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 14,950 രൂപയായി.
കൊച്ചി|സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രണ്ടു തവണയായി 1680 രൂപ വര്‍ധിച്ചിരുന്നു(Today’s Gold Rate). ഇന്ന് ഒരു ഗ്രാമിന് 140 രൂപ ഉയര്‍ന്ന് 14,950 രൂപയായി. പവന്റെ വില 1,120 രൂപ കൂടി 1,19,600 രൂപയായി.
അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്.
ശ്രദ്ധിക്കുക: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വലിയ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൃത്യമായി വിലയിരുത്തി മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വര്‍ണവില കുതിച്ചുയരുന്ന വേളയിൽ ധൃതിപിടിച്ച് സ്വർണ്ണപ്പണയം അഥവാ gold loan എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമുള്ള ഒരു അവസാന മാർഗ്ഗമായി മാത്രം loan against gold എന്ന ഓപ്ഷനെ കാണുക. ഇന്ന് gold price today ഉയർന്ന നിൽക്കുന്നതിനാൽ പണയം വെക്കുന്നതിന് മുമ്പ് വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ comparative gold price analysis നടത്തി പണയത്തുക തിരിച്ചടക്കാനുള്ള ശേഷി ഉറപ്പുവരുത്തുക. വിപണിയിലെ sudden gold rate fluctuations ശ്രദ്ധിച്ചു മാത്രം gold loan apply ചെയ്യാൻ തുനിയുക
Content Highlights:
Kerala recorded a massive surge in gold price today with a sharp increase of Rs 1,120 per pavan, bringing the total sovereign rate to Rs 1,19,600. The price of 22-carat gold rose by Rs 140 per gram to touch Rs 14,950, driven by weak US Dollar performance and dropping US bond yields globally.




