Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 3160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 3160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 395 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,645 രൂപയായി. പവന് 1,09,160 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ ഒരു പവന് 1000 രൂപയ്ക്ക് മേല്‍ വര്‍ധനയുണ്ടായിരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷമായിരുന്നു ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം പവന് ആയിരത്തിലേറെ രൂപയുടെ വന്‍ ഇടിവുകളും വര്‍ധനയുമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്.
Content Highlights:
Gold prices in Kerala witnessed a massive drop of 3160 rupees per sovereign today. The price for one gram of gold decreased by 395 rupees making the current rate 13645 rupees in Kochi. This significant fluctuation follows ongoing geopolitical tensions in the West Asian region affecting global markets.







