Connect with us

Kerala

മംഗളുരുവില്‍ കണ്ടത് അദാനിയുടെ പ്രതിനിധികളെയല്ല, ആര്യാടന്റെ ബന്ധുവിനെ; ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി

. കോഴിക്കോടും കാസര്‍കോടും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അയാള്‍

Published

|

Last Updated

തിരുവനന്തപുരം |  മംഗളൂരു സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. മംഗളൂരുവില്‍വെച്ച് കണ്ടത് അദാനിയുടെ ഏജന്റിനെയല്ല, അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ അകന്ന ഒരു ബന്ധുവിനെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

മംഗളൂരു വിമാനത്താവളത്തില്‍വെച്ചാണ് ആര്യാടാന്റെ ബന്ധുവിനെ കണ്ടത്. അദ്ദേഹം വിമാനത്താവളത്തില്‍ വന്ന് കണ്ട് സംസാരിക്കുക മാത്രമാണുണ്ടായത്. കോഴിക്കോടും കാസര്‍കോടും കുടുംബബന്ധങ്ങളുള്ള വ്യക്തിയാണ് അയാള്‍.  അദ്ദേഹത്തിന്റെ മക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിരിക്കുന്നത് കേരളത്തിലേക്കാണെന്നും സതീശന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സമയത്ത് അദാനിയുടെ ആളുകളെ കണ്ടിട്ട് എന്ത് നേടാനാണെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest