Connect with us

National

മമതയ്ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാ അംഗത്വം രാജിവെച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| മമത ബാനര്‍ജിക്ക് തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. തൃണമൂല്‍ കോണ്‍ഗ്രസ് എം പി സുഷ്മിത ദേവ് രാജ്യസഭാ അംഗത്വം രാജിവെച്ചു. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് ഒരാഴ്ചയാകും മുമ്പാണ് സുഷ്മിതയുടെ രാജി. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ സംഖ്യ പതിനൊന്നായി കുറഞ്ഞു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുമായി ചര്‍ച്ച നടത്തിയ സുഷ്മിത ദേവ് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. രാജി വെച്ചതിന് പിന്നാലെ, ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഡല്‍ഹിയിലെ വസതിയില്‍ അദ്ദേഹത്തോടൊപ്പം സുഷ്മിത നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അസമിലെ സില്‍ച്ചറില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്സഭാ എംപിയായിരുന്ന സുഷ്മിത ദേവ്, 2019-ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് 2021-ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Content Highlights:
Trinamool Congress Rajya Sabha MP Sushmita Dev has resigned from her parliamentary membership. Her decision comes within a week of another close aide of Mamata Banerjee, Sukhendu Sekhar Ray, stepping down. Speculations are rife that she will join the BJP following her meeting with Assam Chief Minister Himanta Biswa Sarma.

 

Latest