National
നീറ്റ് പുന:പരീക്ഷയെഴുതാന്‍ അനുവദിക്കണം; ഹരജിയുമായി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്രതി കോടതിയില്‍
പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങള്‍ ജയിലില്‍ ലഭ്യമാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം
ന്യൂഡല്‍ഹി | നീറ്റ് പുനഃപരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായി പരീക്ഷ പേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്രതി കോടതിയെ സമീപിച്ചു. ഗുരുഗ്രാം സ്വദേശി യഷ് യാദവാണ് ഡല്‍ഹി സാകേത് കോടതിയില്‍ ഇടക്കാല ജാമ്യാപേക്ഷ നല്‍കിയത്. ജൂണ്‍ 21 ലെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പഠനത്തിനായുള്ള പുസ്തകങ്ങള്‍ ജയിലില്‍ ലഭ്യമാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം
റദ്ദ് ചെയ്ത നീറ്റ് പരീക്ഷ എഴുതിയ വ്യക്തിയാണ് യഷ്. പുനപരീക്ഷ ചാദ്യപേപ്പറുകള്‍ സുരക്ഷിതമാക്കി എത്തിക്കാന്‍ വ്യോമസേനയുടെ എംഐ 17 ഹെലികോപ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പേപ്പര്‍ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി.മൊബൈല്‍ ഫോണ്‍, സ്വകാര്യ ലാപ്ടോപ് എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. പരിഭാഷപ്പെടുത്തുന്നവരടക്കം രഹസ്യകേന്ദ്രത്തിലാണ്. പുനഃപരീക്ഷ നടക്കുന്ന ജൂണ്‍ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്.







