Connect with us

International

കെനിയയില്‍ ആദ്യത്തെ എബോള മരണം;മരിച്ചത് കോംഗോയില്‍ നിന്നെത്തിയ രോഗബാധിതന്‍

എബോള വ്യാപനവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന കിഴക്കന്‍ കോംഗോയിലെ മൂന്നാമത്തെ രാജ്യമാണ് കെനിയ

Published

|

Last Updated

നെയ്റോബി | ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നിന്ന് യാത്ര ചെയ്ത് നെയ്റോബിയിലെത്തിയ കെനിയന്‍ പൗരന്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് കെനിയയില്‍ ആദ്യത്തെ എബോള കേസ് സ്ഥിരീകരിച്ചു. എബോള വ്യാപനവുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്യുന്ന കിഴക്കന്‍ കോംഗോയിലെ മൂന്നാമത്തെ രാജ്യമാണ് കെനിയ.

ഉഗാണ്ടയില്‍ ഈ വര്‍ഷം 20 കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ആഗസ്റ്റില്‍ രാജ്യം എബോള മുക്തമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. മരണപ്പെട്ട എബോള ബാധിതന്‍ ഏഴ് വര്‍ഷക്കാലം കോംഗോയില്‍ താമസക്കാരനാണ്. കോംഗോയില്‍ നിന്ന് ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലേക്ക് റോഡ് മാര്‍ഗ്ഗം യാത്ര ചെയ്യുകയും പിന്നീട് വിമാനത്തില്‍ നെയ്റോബിയിലേക്ക് എത്തുകയുമായിരുന്നു. എന്നാല്‍ അതിനു മുമ്പ് തന്നെ ഏകദേശം ഒരു മാസത്തോളം ഇയാള്‍ രോഗബാധിതനായിരുന്നുവെന്ന് കെനിയന്‍ ആരോഗ്യമന്ത്രി ആദന്‍ ഡുവാലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നെയ്റോബിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോള്‍ ആരോഗ്യ പരിശോധനക്ക് വിധേയനായ ഇദ്ദേഹത്തെ പനി, വിറയല്‍, ചര്‍മ്മത്തിനടിയില്‍ രക്തസ്രാവം എന്നീ ലക്ഷണങ്ങളുള്ളതിനാല്‍ നെയ്റോബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസൊലേഷനിലേക്ക് മാറ്റിയിരുന്നങ്കിലും തിങ്കളാഴ്ച മരണപ്പെട്ടു. കെനിയയില്‍ വെച്ച് ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 28 പേരെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗി സഞ്ചരിച്ച ജാംബോജെറ്റ് വിമാനത്തിലുണ്ടായിരുന്ന മറ്റ് 23 യാത്രക്കാരെയും നാല് ജീവനക്കാരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഡുവാലെ പറഞ്ഞു. രോഗപ്രതിരോധത്തെക്കുറിച്ചും ചികിത്സാക്രമങ്ങളെക്കുറിച്ചും രാജ്യത്തുടനീളം ഏകദേശം 5000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയിട്ടുള്ളതിനാല്‍ എബോള കേസുകളെ നേരിടാന്‍ കെനിയ സജ്ജമാണെന്ന് ഡുവാലെ വ്യക്തമാക്കി.

Content Highlights:
Kenya confirmed its first Ebola death after a citizen returning from DRC via Uganda passed away in Nairobi. Health Minister Aden Duale stated that 28 contacts were identified and efforts are ongoing to trace passengers from his flight. Over 5000 health workers have been trained.

Latest