Connect with us

Kerala

കരുവന്നൂര്‍ ബേങ്ക്: നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം

50,000 മുതല്‍ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക.

Published

|

Last Updated

തൃശൂര്‍ | കരുവന്നൂര്‍ സഹകരണ ബേങ്കില്‍ നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. 50,000 മുതല്‍ ഒരുലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങളാണ് പിന്‍വലിക്കാനാവുക.

നാളെ മുതല്‍ 50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാം. നവംബര്‍ 20നു ശേഷം 50,000 വരെയുള്ള സേവിങ്‌സ് നിക്ഷേപങ്ങളും പിന്‍വലിക്കാം.

ബേങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായാണ് ഉന്നതതല കമ്മിറ്റിയുടെ കണ്ടെത്തല്‍. 2011-12 മുതല്‍ വ്യാജരേഖകള്‍ ചമച്ചും മൂല്യം ഉയര്‍ത്തിക്കാണിച്ചും ക്രമരഹിതമായി വായ്പ അനുവദിച്ചും ചിട്ടി, ബേങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ വാങ്ങല്‍ എന്നിവയില്‍ ക്രമക്കേട് കാണിച്ചും വിവിധ തലങ്ങളില്‍ തട്ടിപ്പ് നടത്തിയതായി കമ്മിറ്റി കണ്ടെത്തി.

 

Latest