Connect with us

Kerala

കരമന അഖിലിന്റെ കൊലപാതകം: യുവാവ് കസ്റ്റഡിയില്‍; ക്രൂരമായി മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

തിരുവനന്തപുരം|കരമനയില്‍ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ സ്വദേശി കിരണ്‍ കൃഷ്ണയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കാറിലെത്തിയ സംഘം കരമന സ്വദേശി അഖിലിനെ (22) കൊലപ്പെടുത്തിയത്. അഖിലിനെ ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നു.

അക്രമികള്‍ കമ്പിവടി കൊണ്ട് പലതവണ അഖിലിന്റെ തലയ്ക്കടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുമ്പു വടികൊണ്ട് പലതവണ തലയ്ക്കടിച്ച ശേഷം കല്ലുകൊണ്ട് ശരീരം മുഴുവന്‍ ആക്രമിച്ചിട്ടുണ്ട്. ഹോളോബ്രിക്‌സ് കൊണ്ടും യുവാവിന്റെ തലയ്ക്കടിച്ചിട്ടുണ്ട്. തലയോട്ടി പിളര്‍ന്ന നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോള്‍ അഖിലെന്ന് പോലീസ് പറഞ്ഞു.

അഖിലിനെ മൂന്നുപേര്‍ സംഘം ചേര്‍ന്നാണ് ആക്രമിച്ചത്. അഖില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരണ്‍ കൃഷ്ണനും സംഘവുമാണ് കൃത്യത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വിനീഷ്, അനീഷ് അപ്പു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടുപേര്‍.

മത്സ്യക്കച്ചവടമായിരുന്നു അഖിലിന്റെ തൊഴില്‍. കച്ചവടം നടക്കുന്നതിനിടെയാണ് അക്രമികള്‍ അഖിലിനെ മര്‍ദിച്ചത്. അഖിലിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച ബാറില്‍ വെച്ച് അഖിലും ഒരു സംഘവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായിരുന്നു. ഇതാണ് കൊലയില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 

 

 

---- facebook comment plugin here -----

Latest