Connect with us

Kerala

ആകാശ് തില്ലങ്കേരിക്ക് ചുമത്തിയ കാപ്പ റദ്ദാക്കി

കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.

Published

|

Last Updated

കോഴിക്കോട് |  മട്ടന്നൂര്‍ ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് കാപ്പ ചുമത്തിയ നടപടി റദ്ദാക്കി.ആകാശ് തില്ലങ്കേരിയുടെ പരാതിയില്‍ ആഭ്യന്തര വകുപ്പിന്റേതാണ് തീരുമാനം. വിയ്യൂര്‍ ജയിലില്‍ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.

കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് ഉപദേശക സമതി കണ്ടെത്തി. ഇതേതുടര്‍ന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂര്‍ ജയിലില്‍നിന്ന് മോചിതനായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്തംബര്‍ പതിമൂന്നിന് അറസ്റ്റ് ചെയ്തത്.

 

Latest