Connect with us

Kozhikode

മർകസ് സാനവിയ്യ ആർട്സ് ഫെസ്റ്റിവൽ ഇബ്തികാർ പ്രഖ്യാപിച്ചു

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക, സാഹിത്യ, കലാമത്സരങ്ങളും പ്രമുഖ പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന വിവിധ ചർച്ചാ സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

Published

|

Last Updated

കോഴിക്കോട്|മർകസ് സാനവിയ്യ അക്കാദമി സ്റ്റുഡന്റ്സ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആർട്സ് ഫെസ്റ്റിവൽ ‘ഇബ്തികാർ’ സുൽത്വാനുൽ ഉലമ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. സിപി ഉബൈദുള്ള സഖാഫി, ബഷീർ സഖാഫി കൈപ്പുറം, ഷുഹൈബ് കാമിൽ സഖാഫി നടുവട്ടം എന്നിവർ സംബന്ധിച്ചു. പ്രപഞ്ചത്തിന്റെ അഗാധതകളിലും മനുഷ്യന്റെ ആന്തരിക ലോകത്തും ഒളിഞ്ഞിരിക്കുന്ന നിഗൂഢതകളെ അറിവിന്റെയും ചിന്തയുടെയും ആത്മീയബോധത്തിന്റെയും വെളിച്ചത്തിൽ അന്വേഷിക്കുന്നതാണ് ഈ പതിപ്പിന്റെ ഉള്ളടക്കം.

ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക, സാഹിത്യ, കലാമത്സരങ്ങളും പ്രമുഖ പണ്ഡിതരും ചിന്തകരും പങ്കെടുക്കുന്ന വിവിധ ചർച്ചാ സെഷനുകളും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.വിദ്യാർത്ഥി പ്രതിഭകൾ 89 മത്സരയിനങ്ങളിലായി മാറ്റുരയ്ക്കും. നവംബർ 29,30 തീയതികളിൽ മർകസ് കാമിൽ ഇജ്തിമാ ഓഡിറ്റോറിയത്തിൽ നടക്കുന്ന വിപുലമായ സമാപന പരിപാടികളോടെ ഫെസ്റ്റിവലിന് തിരശ്ശീല വീഴും.

Content Highlights: Sultanul Ulama Kanthapuram A P Aboobacker Musliyar announced ‘Ibtikar’, the arts festival organized by Markaz Sanaviyya Academy’s students union Ihyaussunna. The month-long fest features 89 literary and cultural competitions alongside scholarly sessions. The grand finale takes place on November 29 and 30.

---- facebook comment plugin here -----

Latest