Connect with us

Kerala

കണ്ണൂര്‍ സര്‍വ്വകലാശാല യുജി പ്രവേശനം;വെബ്‌സൈറ്റിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കുക : എസ് എസ് എഫ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ വെബ്‌സൈറ്റിലെ ഫീ പെയ്‌മെന്റ് സെഷനിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്

Published

|

Last Updated

കണ്ണൂര്‍|പുതിയ അധ്യയന വര്‍ഷത്തിലെ കണ്ണൂര്‍ സര്‍വകലാശാല യൂ ജി അഡ്മിഷന് അപേക്ഷിക്കുന്ന വെബ്‌സൈറ്റിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ച് വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്ന് എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ വെബ്‌സൈറ്റിലെ ഫീ പെയ്‌മെന്റ് സെഷനിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. അപേക്ഷകരുടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകുന്നുണ്ടെങ്കിലും വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ആവാതിരിക്കുന്നതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നത്.

ജില്ലാ പ്രസിഡന്റ് മുനവ്വിര്‍ അമാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് മീറ്റിംഗില്‍ ജനറല്‍ സെക്രട്ടറി സൈഫുദ്ധീന്‍ ടി പി , അജീര്‍ സഖാഫി , സാലിം പാമ്പുരുത്തി , ഹാഫിസ് പാനൂര്‍ , റസീന്‍ അബ്ദുളള എന്നിവര്‍ സംസാരിച്ചു.

 

---- facebook comment plugin here -----

Latest