Connect with us

Kerala

കാഞ്ഞങ്ങാട് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു; ഒഴിവായത് വൻ ദുരന്തം

50 മീറ്റര്‍ നീളം വരുന്നതാണ് ഈ മതില്‍.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് കാഞ്ഞങ്ങാട് സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞുവീണു. യുബിഎംസി സ്‌കൂളിന്റെ മതിലാണ് റോഡിലേയ്ക്ക് ഇടിഞ്ഞുവീണത്. ഉച്ചയ്ക്ക് രണ്ടുപതിനഞ്ചോയോടെയാണ് സംഭവം. മതില്‍ തകര്‍ന്നുവീണ സമയത്ത് സ്ഥലത്തും സ്‌കൂള്‍ പരിസരത്തും ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

മതിലിന്റെ ജീര്‍ണാവസ്ഥ പല തവണയായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 50 മീറ്റര്‍ നീളം വരുന്നതാണ് ഈ മതില്‍.

അതേ സമയം സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത. നാളെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

മറ്റന്നാള്‍ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ എട്ട് വരെ മീന്‍പിടുത്തത്തിന് വിലക്കേര്‍പ്പെടുത്തി.

Content Highlights:
The 50 meter long wall of Kanhangad UBMC School collapsed onto the road during heavy rains in Kasaragod. A major disaster was averted as no one was near the school premises at the time of the incident. Meanwhile the IMD has issued a red alert for five northern districts in Kerala due to torrential rainfall.

Latest