Kozhikode
കുഞ്ഞുട്ടി എ യുടെ 'ചെമ്പകമലയിലെ രഹസ്യ വീട്' പ്രകാശനം ചെയ്തു
പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കല്പറ്റ നാരായണന് , എഴുത്തുകാരി സായ് കലയ്ക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്
കൊയിലാണ്ടി | കുഞ്ഞുട്ടി എ. രചിച്ച കുട്ടികളുടെ നോവല്‍ ‘ചെമ്പകമലയിലെ രഹസ്യ വീട്’ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കല്പറ്റ നാരായണന് , എഴുത്തുകാരി സായ് കലയ്ക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്
ചടങ്ങില്‍ പ്രൊഫ. എം എന്‍ കാരശ്ശേരി, സോമന് കടലൂര്‍ തുടങ്ങിയ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കുട്ടികളുടെ സാഹിത്യശാഖയ്ക്ക് മുതല്‍ക്കൂട്ടാകുന്ന ഈ കൃതിയുടെ പ്രകാശ ചടങ്ങ് സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി
Content Highlights: Children’s novel Chempakamalayile Rahasya Veedu, written by Kunjutty A, was released at Koyilandy Town Hall. Kerala Sahitya Akademi President Kalpetta Narayanan handed the first copy to writer Sai Kala. Eminent figures including Prof M N Karassery attended the event.


