Connect with us

കോണ്‍ഗ്രസ്സിനു പുതിയ ഊര്‍ജം പകരാനുള്ള നീക്കങ്ങള്‍ ശക്തമായി മുന്നോട്ടു പോകുന്നതിനിടെ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ചത് കനത്ത തിരിച്ചടിയായി. 

കോണ്‍ഗ്രസില്‍ സംഘടനാ നവീകരണം ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച ജി 23 നേതാക്കളില്‍ പ്രമുഖനാണ് കപില്‍ സിബല്‍. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഈയിടെ നടന്ന ചിന്തന്‍ ശിവിറില്‍ സിബല്‍ പങ്കെടുത്തിരുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ സമൂല അഴിച്ചു പണി വേണമെന്ന് ആവശ്യപ്പെട്ടതോടെ അദ്ദേഹം നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു.

കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, പാര്‍ട്ടി സംഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനുമായി പ്രത്യേക ദൗത്യസംഘത്തിന് രൂപംനല്‍കി മുന്നോട്ടു പോകുന്നതിനിടെയാണ് ഉന്നത നേതൃത്വത്തിലെ കൊഴിഞ്ഞുപോക്ക്.

വീഡിയോ കാണാം

---- facebook comment plugin here -----

Latest