Connect with us

Kerala

കൊലപാതകവും ആയുധവുമില്ലാതെ കെ സുധാകരന് രാഷ്ട്രീയം അറിയില്ല: എ എ റഹീം

ഗുണ്ടായിസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റായ കെ സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരന്‍

Published

|

Last Updated

കണ്ണൂര്‍  | ഗുണ്ടായിസത്തിലൂടെ കോണ്‍ഗ്രസ് പ്രസിഡന്റായ കെ സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്ന് ഡിഐഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹീം. കൊലവിളിയും കൊലപാതകവും ആയുധവുമില്ലാതെ സുധാകരന് രാഷ്ട്രീയം അറിയില്ലെന്നും എ എ റഹിം പറഞ്ഞു.

സുധാകരന്റെ ചെറുമകന്റെ പ്രായമുള്ള ഒരു വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല. സുധാകരനിസത്തിന്റെ എഫക്ടാണിത്. രാഷ്ട്രീയ നേതാവായിട്ടല്ലെങ്കിലും ഒരു അച്ഛനായിട്ടെങ്കിലും സുധാകരന്‍ കൊലപാതകത്തെ തള്ളിപ്പറയണം. കൊലപാതകത്തെ തള്ളിപ്പറയുന്നില്ലെന്ന് മാത്രമല്ല കോണ്‍ഗ്രസിന്റെ സൈബര്‍ സംഘം വ്യാപകമായി പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും എഎ റഹിം ആരോപിച്ചു. ആസൂത്രിതമായി നടന്ന കൊലപാതകമാണിത്. പല എഞ്ചിനീയറിങ് കോളേജുകളിലും ഇത്തരത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷത്തിന് പദ്ധതിയിട്ടിരുന്നു. സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എ എ റഹീം മാധ്യമങ്ങളോട് പറഞ്ഞു.

 

---- facebook comment plugin here -----

Latest