Connect with us

K RAIL PROEST

എറണാകുളത്ത് കെ റെയില്‍ സാറ്റലൈറ്റ് സര്‍വേ യൂത്ത്‌ കോണ്‍ഗ്രസ് തടഞ്ഞു

കോട്ടയം നട്ടാശേരിയില്‍ സ്ഥാപിച്ച കല്ലുകളെല്ലാം പിഴുതുമാറ്റി; ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ അപമാനമായി കാണരുതെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

കൊച്ചി | കെ റെയില്‍ സര്‍വേക്കെതിരെ കോട്ടയത്തും എറണാകുളത്തം വ്യാപക പ്രതിഷേധം. എറണാകുളം മാമലയില്‍ കെ റെയില്‍ സാറ്റലൈറ്റ് സര്‍വേ ആരംഭിക്കാനായെത്തി ഉദ്യോഗസ്ഥരെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും പണമുണ്ടാക്കാനുള്ള പദ്ധതിയാണിതെന്നും ഇത് ഇവിടെ നടപ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രദേശത്ത് സ്ഥാപിച്ച കെ റെയിലിന്റെ അടയാള കല്ലുകള്‍ പിഴുതെടുത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ സ്ഥാപിച്ച സര്‍വേക്കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. 12 കല്ലുകളാണ് ഇന്ന് രാവിലെ നാട്ടുകാരെത്തും മുമ്പ് ഉദ്യോഗസ്ഥര്‍ സ്ഥാപിച്ചത്. ഇതെല്ലാം പിന്നീട് പിഴുതൈറിയുകയായിരുന്നു. കല്ലുകളില്‍ ചിലത് നാട്ടുകാര്‍ വില്ലേജ് ഓഫീസില്‍ സ്ഥാപിച്ചു. പ്രകടനവുമായി എത്തിയായിരുന്നു നാട്ടുകാരുടെ കല്ല് സ്ഥാപിക്കല്‍. നാട്ടുകാരുടെ വലിയ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ സര്‍വേ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനിടെ സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് യോജിച്ച പദ്ധതിയല്ലെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ റെയില്‍ പ്രതിഷേധം സര്‍ക്കാര്‍ കണക്കിലെടുക്കണം. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാര്‍ അപമാനമായി കാണരുത്. ഹൈ സ്പീഡ് റെയില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് യു ഡി എഫ് സര്‍ക്കാര്‍ വേണ്ടെന്നുവച്ചത്. വിഴിഞ്ഞം പദ്ധതി പോലും ഇതുവരെ റോ മെറ്റീരിയല്‍സ് ഇല്ലാത്തതിനാല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.