Connect with us

Kozhikode

നോമ്പിന്റെ തുടക്കത്തില്‍ തന്നെ സജീവമായി ജാമിഉല്‍ ഫുതൂഹ്; ഇഫ്താറിനെത്തിയത് നിരവധി പേര്‍

വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ളത്.

Published

|

Last Updated

നോളജ് സിറ്റി | വിശുദ്ധ റമസാനിലെ തുടക്ക ദിനത്തില്‍ തന്നെ മര്‍കസ് നോളജ് സിറ്റിയില്‍ നോമ്പ് തുറക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍. ജാമിഉല്‍ ഫുതൂഹില്‍ ആരാധനാ കര്‍മങ്ങളില്‍ നിരതരാകുന്നവര്‍, ജീവനക്കാര്‍, സൂഖ് മലൈബാറില്‍ ഷോപ്പിങിനെത്തിയവര്‍, മിഹ്റാസ്- യുനാനി മെഡി. കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും രോഗികളുടെ കൂട്ടിരിപ്പുകാരും, സന്ദര്‍ശകര്‍ തുടങ്ങിയവരാണ് തുടക്ക ദിവസം തന്നെ നോമ്പ് തുറക്കാനെത്തിയത്.

വിശാലമായ ജാമിഉല്‍ ഫുതൂഹ് അങ്കണത്തില്‍ ഓരോ ഭക്ഷണ തളികക്ക് ചുറ്റും ഒത്തൊരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും നോമ്പിന്റെ അവസാന നിമിഷങ്ങളിലെ ഭക്തിസാന്ദ്രമായ ‘സാഅത്തുല്‍ ഇജാബ’ പ്രാര്‍ഥനയുമെല്ലാം വിശ്വാസികള്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിക്കാറുള്ളത്. ഇതിനായി മാത്രം വിദൂര ദിക്കുകളില്‍ നിന്ന് വരെ ആളുകളെത്താറുണ്ട്.

നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പ്രാസ്ഥാനിക നേതാക്കളുടെയും നാട്ടുകാരുടെയുമെല്ലാം നേതൃത്വത്തിലുള്ള വളണ്ടിയര്‍മാരും നോളജ് സിറ്റി മാനേജ്മെന്റുമാണ് നോമ്പ് തുറക്കാനെത്തുന്നവരെ സ്വീകരിക്കുന്നതും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതും. വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹ് കേന്ദ്രീകരിച്ച് സജ്ജമാക്കിയിട്ടുള്ളത്.

 

 

---- facebook comment plugin here -----

Latest