Kozhikode
സൈത്തൂന യൂണിവേഴ്സിറ്റിയുമായി ജാമിഅതുൽ ഹിന്ദ് ധാരണാപത്രത്തിൽ ഒപ്പുവെച്ചു
ജാമിഅതുൽ ഹിന്ദ് വൈസ് ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും സൈത്തൂന യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റഷീദ് ത്വബ്ബാഖുമാണ് ഒപ്പുവെച്ചത്.
കോഴിക്കോട്| ലോക പ്രശസ്തവും പുരാതനവുമായ ജാമിഅ സൈത്തൂന (സൈത്തൂന യൂണിവേഴ്സിറ്റി)യുമായി ജാമിഅതുൽ ഹിന്ദിന് അക്കാദമിക് സഹകരണം. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ജാമിഅതുൽ ഹിന്ദ് വൈസ് ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരും സൈത്തൂന യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. റഷീദ് ത്വബ്ബാഖുമാണ് ഒപ്പുവെച്ചത്.
പരസ്പരം പ്രാധാന്യമുള്ള വിഷയങ്ങളിൽ സംയുക്ത ഗവേഷണ സംരംഭങ്ങളും പദ്ധതികളും, ഡിഗ്രി- പിജി- ഡോക്ടറൽ കോഴ്‌സുകളിൽ തുടർപഠനം, യൂണിവേഴ്സിറ്റികൾക്കിടയിൽ അധ്യാപക- സ്റ്റാഫ് കൈമാറ്റം, ഇരു വിഭാഗങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകൾ- അക്കാദമിക് കോൺഫറൻസുകൾ- വർക്ക് ഷോപ്പുകൾ എന്നിവയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാനുള്ള അവസരങ്ങൾ, വിന്റർ- സമ്മർ സ്‌കൂളുകൾ, മറ്റു ഹൃസ്വകാല കോഴ്‌സുകൾ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ മേഖലകളിൽ പരസ്പരം സഹകരിക്കാനാണ് ഒപ്പുവെച്ചത്.
സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽ ഖാദിർ അഹ്‌സനി ചാപ്പനങ്ങാടി, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി, മുഹമ്മദലി സഖാഫി, യൂസുഫ് മിസ്ബാഹി സന്നിഹിതരായി.
---- facebook comment plugin here -----




