Connect with us

Kozhikode

ജാമിഅതുല്‍ ഹിന്ദ് ഇവൻ സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് നാളെ തുടക്കമാകും

200ൽ പരം സെൻ്ററുകളിലായാണ് പരീക്ഷ നടക്കുന്നത് 

Published

|

Last Updated

കോഴിക്കോട്| ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ഇവൻ സെമസ്റ്റര്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ജാമിഅതുല്‍ ഹിന്ദില്‍ അഫിലിയേറ്റ് ചെയ്ത 300ല്‍ പരം സ്ഥാപനങ്ങളില്‍ പഠിക്കുന്ന പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് 200 ലേറെ സെന്ററുകളിലായി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് (എച്ച് എസ് ഐ എസ് സി), ബാച്ചിലര്‍ ഓഫ് ഇസ്ലാമിക് സയന്‍സസ് (ബി ഐ എസ് സി), മാസ്റ്റര്‍ ഓഫ് ഇസ്ലാമിക്് സയന്‍സസ് (എം ഐ എസ് സി) പ്രോഗ്രാമുകളുടെ പരീക്ഷകളാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റുകള്‍ https://jamiathulhind.com/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ജാമിഅത്തുൽ ഹിന്ദ് പരീക്ഷ കൺട്രോളർ വാർത്താ കുറിപ്പിൽ അറിയിച്ചു.
സൂപ്പര്‍വൈസര്‍മാരെയും ഇൻവിജിലേറ്റർമാരെയും നിയമിച്ച് ജാമിഅ നേരിട്ട് നടത്തുന്ന കോര്‍, മേജര്‍ കോഴ്‌സുകളിലെ പരീക്ഷകളാണ് നടക്കുക. പരീക്ഷ നിയന്ത്രിക്കുന്നതിനായി 17 ദാഇറകളിലും എക്‌സാം കണ്‍വീനര്‍മാരെ ജാമിഅതുല്‍ ഹിന്ദ് നിയമിച്ചിട്ടുണ്ട്. ഡിഗ്രി തലത്തിൽ ടെക്സ്റ്റ് കിതാബുകൾ നോക്കി പരീക്ഷ എഴുതുന്ന ഓപ്പൺ ബുക്ക് പരീക്ഷയും സംവിധാനിച്ചിട്ടുണ്ട്.
മേജര്‍ കോര്‍ കോഴ്‌സുകളിലെ എസ്റ്റേര്‍ണല്‍ എക്‌സാമുകളുടെ മൂല്യനിര്‍ണയം പൂര്‍ണമായി ജാമിഅത്തുല്‍ ഹിന്ദ് നേരിട്ട് കേന്ദ്രീകൃതമായാണ് നടത്തുന്നത്.
കോളേജുകള്‍ നടത്തുന്ന എലെക്റ്റീവ് കോഴ്‌സുകളിലെ പരീക്ഷകള്‍ മെയ് 14ന് അവസാനിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ അസൈൻമെൻ്റുകൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവ ജാമിഅ നേരിട്ടാണ് മൂല്യനിർണയം നടത്തുന്നത്.
ക്ലാസ് പെർഫോമൻസ്, സെമിനാറുകൾ, എന്നിവ വ്യവസ്ഥാപിതമായി വിലയിരുത്തി ഇൻ്റേണൽ മാർക്കുകൾ സ്ഥാപനങ്ങളാണ് വെബ് സൈറ്റിൽ രേഖപ്പെടുത്തുന്നത്. ഇതിനുള്ള അവസരം മെയ് 25 ഓടെ അവസാനിക്കും. വൈവ അടക്കുള്ള പ്രാക്ടിക്കൽ കോഴ്‌സുകളുടെ പരീക്ഷകൾ അടുത്തമാസം 5 മുതൽ 9 വരെയാണ് നടക്കുക.
Content Highlights:
The even semester examinations of Jamiathul Hind Al Islamiyya will commence tomorrow at over 200 centers. Around 10,000 students from 300 affiliated institutions will appear for the HSISC, BISC, and MISC program exams. Hall tickets have been published on the official website, and external evaluations will be conducted centrally by the institution.

Latest