Education Notification
ജാമിഅതുല്‍ ഹിന്ദ് ഏകജാലക പ്രവേശനം: രണ്ടാംഘട്ട അപേക്ഷകള്‍ ക്ഷണിച്ചു
ജൂണ്‍ മൂന്ന് വരെയാണ് അപേക്ഷിക്കാനാവുക. www.jamiathulhind.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കോഴിക്കോട് | സമസ്തയുടെ കീഴില്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന മുന്നൂറിലധികം വരുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ കോളജുകളിലേക്ക് ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ നടത്തുന്ന ഏകജാലക പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അപേക്ഷകള്‍ ക്ഷണിച്ചു. ജൂണ്‍ മൂന്ന് വരെയാണ് അപേക്ഷിക്കാനാവുക എന്ന് ഏകജാലക പ്രവേശന കണ്‍വീനര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
സ്‌കൂള്‍ ആറ്, ഏഴ്, പത്ത് ക്ലാസുകള്‍ കഴിഞ്ഞവര്‍ക്ക് യഥാക്രമം ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത്. ആഴത്തിലുള്ള മതപഠനത്തോടൊപ്പം ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനങ്ങളോട് ചേര്‍ന്നുകൊണ്ടുള്ള ഭൗതിക വിദ്യാഭ്യാസവും ലഭ്യമാകുന്ന കോഴ്‌സുകളാണ് ജാമിഅതുല്‍ ഹിന്ദിന് കീഴില്‍ നടക്കുന്നത്. മത പഠനത്തില്‍ ഹാദി ബിരുദവും ഭൗതിക പഠനത്തില്‍ പി എച്ച് ഡിയോ സമാനമായ കോഴ്‌സുകളോ സമന്വയിപ്പിച്ചു പഠിക്കാനാകാനാകുമെന്നതാണ് ജാമിഅതുല്‍ ഹിന്ദ് പ്രോഗ്രാമുകളുടെ പ്രത്യേകത.
www.jamiathulhind.com എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.







