Connect with us

Kerala

മിന്നല്‍ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റില്‍

യുവതി ബഹളം വച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു

Published

|

Last Updated

ഹരിപ്പാട്  | കെഎസ്ആര്‍ടിസി മിന്നല്‍ ബസില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മന്‍സിലില്‍ ഷെബീര്‍ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം.

പാലക്കാടുനിന്നു തിരുവനന്തപുരത്തേക്ക് പോകാനായി മിന്നല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു പാലക്കാട് സ്വദേശിനിയായ യുവതി. കൊച്ചിയില്‍നിന്നും ബസില്‍ കയറിയ പ്രതി യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ബസ് ഹരിപ്പാട് എത്താറായപ്പോള്‍ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു.

യുവതി ബഹളം വച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതി ഷെബീറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest