Kerala
ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി ബാലന്‍ മരിച്ചു
ടൗണില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു
ചെന്നൈ | ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിയായ 14 വയസുകാരന്‍ മരിച്ചു. ഗൂഡല്ലൂര്‍ക്കട സ്വദേശി ഷാജഹാന്റെ മകന്‍ മിസ്ഹബ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം
ടൗണില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
ഗൂഡല്ലൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീകൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----





