Connect with us

National

യു എസിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഗുജറാത്ത് സ്വദേശിനി കൊല്ലപ്പെട്ടു

പ്രദേശം പോലീസ് വളഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

Published

|

Last Updated

വാഷിംഗ്ടണ്‍  | യുഎസിലെ വെര്‍ജീനിയായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കവര്‍ച്ചാശ്രമത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഗുജറാത്ത് സ്വദേശിന് മേഘ്‌നാബെന്‍ പട്ടേല്‍ (45) ആണ് കൊല്ലപ്പെട്ടത്.

സംഭവ സ്ഥലത്തുനിന്ന് രക്ഷപെട്ട പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രാക്ക് സ്യൂട്ടും ഗ്രേ ജാക്കറ്റും ധരിച്ച ഒരാള്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ കാണാം.

ഇയാള്‍ മേഘ്നാബെന്നുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെ ജാക്കറ്റിനുള്ളില്‍നിന്ന് തോക്കെടുത്ത് രണ്ടുതവണ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശം പോലീസ് വളഞ്ഞെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

Latest