Connect with us

kollan news

ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനു വിദ്യാര്‍ഥിനി സ്വയം കഴുത്തറുത്തു മരിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും തനിക്ക് ലഭിച്ചില്ലെന്നും ഇതില്‍ മനോവിഷമമുണ്ടെന്നുമാണു കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

Published

|

Last Updated

കൊല്ലം | ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ഥിനി സ്വയം കഴുത്തറുത്തു മരിച്ചതായി റിപ്പോര്‍ട്ട്.
കുണ്ടറയില്‍ കഴുത്തിനു മുറിവേറ്റു മരിച്ച നിലയില്‍ കണ്ടെത്തി ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ സൂര്യ (22) എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലീസ് വീട്ടില്‍ നിന്നു കണ്ടെടുത്തി. കഴിഞ്ഞ ദിവസം കൂട്ടുകാരിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ചെന്നും തനിക്ക് ലഭിച്ചില്ലെന്നും ഇതില്‍ മനോവിഷമമുണ്ടെന്നുമാണു കുറിപ്പില്‍ എഴുതിയിരിക്കുന്നത്.

കൊല്ലം റൂറല്‍ എസ് പി സുനില്‍ എം എല്‍, ശാസ്താംകോട്ട ഡിവൈ എസ് പി എസ് ഷരീഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും.

---- facebook comment plugin here -----

Latest