Connect with us

International

ഇറാൻ്റെ മിസൈൽ ആക്രമണം; മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Published

|

Last Updated

ടെല്‍ അവീവ് | ഇറാന്‍ തൊടുത്തുവിട്ട മിസൈലുകളില്‍ ഒന്ന് ഇസ്‌റാഈലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനത്ത് പതിച്ചതായി റിപോര്‍ട്ട്. തുടര്‍ന്ന് മൊസാദ് ആസ്ഥാനത്തിന് സമീപം വലിയ ഗര്‍ത്തം രൂപപ്പെട്ടു.മൊസാദിന്റെ ആസ്ഥാനത്ത് നിന്നും മൂന്ന് മീറ്റര്‍ അകലെ പാര്‍ക്കിങ് സ്ഥലമാണെന്ന് തോന്നിക്കുന്ന പ്രദേശത്താണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നതെന്നാണ് റിപോര്‍ട്ട്.

മിസൈല്‍ ആക്രമണത്തിന് പിന്നാലെ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞു. സമീപത്തായി പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ മണ്ണില്‍ മൂടി.സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

180ഓളം മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടതായാണ് റിപോര്‍ട്ട്. ഹിസ്ബുള്ള തലവന്‍ സയ്യിദ് ഹസന്‍ നസ്റല്ലയെ ഇസ്റാഈല്‍ വധിച്ചതിന് പിന്നാലെയാണ് ഇറാന്‍ തിരിച്ചടിച്ചത്. ഹിസ്ബുല്ലയ്ക്കെതിരെ കരയുദ്ധം ആരംഭിച്ചതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചതിന് പിന്നാലെയാണ്, ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ തൊടുത്തുവിട്ടത്.

രാജ്യത്തിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയണ്‍ ഡോമും ആരോയുമാണ് മിക്ക മിസൈലുകളും തകര്‍ത്തതെന്ന് ഇസ്റാഈല്‍ പ്രതിരോധ സേന അറിയിച്ചു.ഇറാൻ വലിയ തെറ്റ് ചെയ്തുവെന്നും  തിരിച്ചടിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം ഇസ്‌റാഈലിന് മറുപടി നല്‍കിക്കഴിഞ്ഞെന്ന് ഇറാന്‍ പ്രതികരിച്ചു. ഇനി ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാനും വ്യക്തമാക്കി.

Latest