Connect with us

Kerala

മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നു; എ.കെ. ബാലന്‍

മാത്യു കുഴല്‍നാടന്‍ വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ.കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം| മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഐഎം നേതാവ് എ.കെ. ബാലന്‍ രംഗത്ത്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് പറയുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണിടം വിദ്യയാക്കുന്നുവെന്ന് എ.കെ. ബാലന്‍ പറഞ്ഞു. കമ്പനിയ്ക്ക് വേണ്ടി വീണ മേടിച്ചത് മാസപ്പടിയല്ലെന്നും കൃത്യമായ തുക ജിഎസ്ടി കൊടുത്തിട്ടുണ്ടെന്നും വന്നുകഴിഞ്ഞാല്‍ മാത്യു കുഴല്‍നാടന്‍ പറഞ്ഞ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് സ്വയം ബോധ്യപ്പെടുന്നതിന് എന്താണ് പ്രശ്‌നമെന്ന് എകെ ബാലന്‍ ചോദിച്ചു.

മാത്യു കുഴല്‍നാടന്‍ വീണ്ടും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് എ.കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ അനാവശ്യമായി വലിച്ചിഴച്ചു. കുറ്റബോധം കൊണ്ട് തലതാഴ്ത്തുന്നതിന് പകരം മാത്യു കുഴല്‍നാടന്‍ വീണ്ടും വീണ്ടും വീണിടം വിദ്യയാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നികുതി കിട്ടിയെന്ന് ജിഎസ്ടി കമ്മിഷണര്‍ പറഞ്ഞിട്ടുണ്ട്. ഏത് തിയതിയില്‍ കൊടുത്താല്‍ നിങ്ങള്‍ക്കെന്താ പ്രശ്‌നമെന്നും എകെ ബാലന്‍ മാധ്യമങ്ങളോട് ചോദിച്ചു.

 

 

---- facebook comment plugin here -----

Latest