Kerala
പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചു; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രി
ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രം. യഥാര്‍ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ മന്ത്രി.

ന്യൂഡല്‍ഹി | പാകിസ്ഥാനെതിരെ ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ പ്രയോഗിച്ചതായി സ്ഥിരീകരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോള്‍ കണ്ടത് ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ ചിത്രം വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ബ്രഹ്മോസ് മിസൈല്‍
കരയില്‍ നിന്നും വിമാനങ്ങളില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ആണ് ബ്രഹ്മോസ്. ഇന്ത്യന്‍ ഡി ആര്‍ ഡി ഒയും റഷ്യന്‍ എന്‍ പി ഒ എമ്മും സംയുക്തമായി രൂപവത്കരിച്ച ഇത് ബ്രഹ്മോസ് കോര്‍പറേഷന്‍ ആണ് നിര്‍മിച്ചെടുത്തത്. റഷ്യയുടെ തന്നെ (പി-800) ക്രൂയിസ് മിസൈലിനെ ആധാരമാക്കി ആണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ബ്രഹ്മോസ് എന്ന പേരിട്ടത് ഇന്ത്യയിലെ ബ്രഹ്മപുത്ര നദിയുടെയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകള്‍ ചേര്‍ത്താണ്.
ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ്. മാക് 2.8 മുതല്‍ 3.0 വരെ ആണ് ഇതിന്റെ പരമാവധി വേഗത. കര, കടല്‍, ആകാശം എന്നിവിടങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന രീതിയില്‍ ആണ് ബ്രഹ്മോസ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്.